വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ കൂളിവയല്‍ ടൗണ്‍, ക്ലബ് സെന്റര്‍, ചെമ്പിളി, കീഞ്ഞുകടവ്, ചോയികൊല്ലി, നെല്ലിയമ്പം ടൗണ്‍, ആയുര്‍വ്വേദം, കാവാടം, കാവടം ടെമ്പിള്‍, പരിയാരം, നീര്‍വാരം ടൗണ്‍, ചന്ദനക്കൊല്ലി, പുളിക്കക്കവല ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ അഞ്ചാംപീടിക ട്രാന്‍സ്‌ഫോമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ഇലക്ട്രിക്കല്‍ സെക്ഷന്‍ കാട്ടിക്കുളത്തിന് കീഴില്‍ വരുന്ന തിരുനെല്ലി, കാളിന്ദി, തിരുനെല്ലി പോലീസ് സ്റ്റേഷന്‍, പൊത്തുംമൂല, കാളന്‍കോഡ്, ചെമ്പകമൂല, കാപ്പികണ്ടി സ്ഥലങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടച്ചിങ്ങ്‌സുമായി ബന്ധപ്പെട്ട് നാളെ (ജൂണ്‍ 26) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *