കൽപ്പറ്റ: കൈനാട്ടി ജങ്ഷൻ മുതൽ കമ്പളക്കാട് ഭാഗത്തേക്ക് ഉള്ള റോഡിൻ്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കുന്ന സമയത്ത് അപകടത്തിൽ പെടുന്ന സാഹചര്യവും നില നിൽക്കുന്നു. കൂടാതെ റോഡിൻ്റെ ഇരുഭാഗങ്ങളിൽ ആയി വാഹനങ്ങളിലും അല്ലാതെയും യാത്ര ചെയ്യുന്നവർക്ക് തടസ്സമാകും വിധം വളർന്നുവന്ന കാടുകളും അപകട ഭീഷണി ഉയർത്തുന്നു. ഈ അപകടാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ദിവസവും ആയിരകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും കൃത്യമായി പരിഹാരം കാണാതെ മുന്നോട്ട് പോകുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുടെ സമീപനം ഖേദകരമാണെന്ന് മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട് അറിയിച്ചു. എത്രയും പെട്ടന്ന് റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് മണ്ഡലം കമ്മിറ്റിയുടെ പരാതി നൽകുമെന്നും മണ്ഡലം സെക്രട്ടറി സൽമാൻ എൻ റിപ്പൺ, കൃഷ്ണൻകുട്ടി, അശ്റഫ് കൽപ്പറ്റ എന്നിവർ അറിയിച്ചു.