ബത്തേരി: കാറിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ
കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെക്കൂടി അറസ്റ്റ് ചെ യ്തു. മേപ്പാടി സ്വദേശികളായ ചൂരൽമല മുതിരപ്പറമ്പിൽ വീട്ടിൽ എം.പി മുഹമ്മദ് അനസ് (22), മൂപ്പനാട് നത്തംകുനി മോയിക്കൽ വീട്ടിൽ മിഥുൻ വിനയൻ (26) എന്നിവരെയാണ് ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയോടുള്ള വിരോധം മൂലം കാറിൽ എം.ഡി.എം.എ വെപ്പിച്ച മുഖ്യ പ്രതി ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25)യെയും, 10,000 രൂപ വാങ്ങി കാറിൽ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാൽ, കുടുക്കി, പുത്തൻപുരക്കൽ പി.എം. മോൻസി(30)യെയും ഗൂഡാ ലോചനയിൽ പങ്കെടുത്ത ചീരാൽ, കവിയിൽ വീട്ടിൽ കെ.ജെ. ജോബിനെ യും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെയെല്ലാം കസ്റ്റഡിയിലെ ടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് മുഹമ്മദ്അനസിനെയും മിഥുന്റെ യും പങ്ക് വ്യക്തമായത്. ഇവരാണ് താമരശ്ശേരി സ്വദേശിയിൽ നിന്നും മയ ക്കുമരുന്നായ എം.ഡി.എം.എ വാങ്ങി ബാദുഷയ്ക്ക് എത്തിച്ചു നൽകിയത്. അതിനായി ബാദുഷ ഇവർക്ക് പണം കൈമാറുകയും ചെയ്‌തിരുന്നു. മുൻപ് പിടിയിലായവരെല്ലാം അയൽവാസികളും സുഹൃത്തുക്കളുമാണ്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി