ഹെല്‍മെറ്റ് ഇടാതെ ബൈക്കോടിക്കുന്നവര്‍ക്ക് തെലങ്കാന പോലീസിന്റെ മുട്ടന്‍പണി; വൈറലായി വീഡിയോ

ഹൈദരാബാദ്: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത പണിനല്‍കി തെലങ്കാന പോലീസ്. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കപ്പെട്ട ഇതിന്റെ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

രണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്‍സീറ്റിലിരിക്കുന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹെല്‍മറ്റ് കണ്ണാടിയില്‍ തൂക്കിയിട്ടാണ് ഇവര്‍ ബൈക്ക് ഓടിക്കുന്നത്.

എന്നാല്‍, അല്‍പ്പം ദൂരെയായി പരിശോധന നടത്തുന്ന പോലീസ് വാഹനം കണ്ടതോടെ ഇവര്‍ വണ്ടിനിര്‍ത്തി ഹെല്‍മെറ്റ് ധരിച്ച് ‘നല്ല കുട്ടികളാ’യി. തുടര്‍ന്ന് വീണ്ടും വണ്ടി മുന്നോട്ടെടുത്തു. എന്നാല്‍, ബൈക്ക് പോലീസ് വാഹനത്തിന് അടുത്തെത്തിയപ്പോഴാണ് തങ്ങള്‍ക്ക് കിട്ടിയ മുട്ടന്‍ പണിയെ കുറിച്ച് ഇവര്‍ അറിയുന്നത്.

ജങ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപം നിര്‍ത്തിയിരുന്ന പോലീസ് വാഹനവും പോലീസുകാരനും വെറും കട്ടൗട്ടുകളായിരുന്നു. ‘പോലീസ് വാഹനത്തിന്റെ’ വശത്തെത്തിയപ്പോഴാണ് ബൈക്ക് യാത്രക്കാര്‍ക്ക് അത് കട്ടൗട്ടാണെന്ന് മനസിലായത്. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെങ്കിലും ഉര്‍വശീ ശാപമെന്നതുപോലെ തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി തന്നെയായതിനാല്‍ ഇത്തരം അബദ്ധങ്ങള്‍ നല്ലതെന്ന് കരുതുകയാണ് ബൈക്ക് യാത്രക്കാര്‍.

തെലങ്കാനയിലെ കരിംനഗര്‍ പോലീസാണ് വിചിത്രമായ ഈ ആശയത്തിന് പിന്നിലെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. കരിംനഗര്‍-വെമുലവാദ ദേശീയപാതയിലാണ് പോലീസ് ഈ കട്ടൗട്ട് സ്ഥാപിച്ചത്.

https://twitter.com/AbhishekSay/status/1805992051294834967?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1805992051294834967%7Ctwgr%5Eef194b859ea9cded6815f683ad272fb8c1b85036%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediavisionnews.in%2F2024%2F06%2Fbiker-wears-helmet-soon-after-spotting-traffic-cop-on-telangana-road-telangana-police-viral-video%2F

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.