പൊതുവിതരണ സംവിധാനം തകർത്ത്, വൻകിടകാർക്ക് ലാഭം കൊയ്യാൻ സർക്കാർ കൂട്ടുനിൽക്കുന്നു :ബിനു തോമസ്

സംസ്ഥാനത്തെ സാധാരണകാർ വില കുറവിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന പൊതുവിതരണ സംവിധാനങ്ങൾ തകർക്കുന്ന നയങ്ങൾ ആണ് സർക്കാർ സ്വീകരിക്കുന്നത്. വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാനോ , സപ്ലൈകോ , മാവേലി സംവിധാനങ്ങളെ ശക്തിപെടുത്താനോ യാതൊരുവിധ നടപടികളും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല, മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന അവശ്യസാധനങ്ങൾക്ക് സബ്സിഡി ലഭിക്കണമെങ്കിൽ നിശ്ചിത ദിവസവും സമയവും പാലിച്ച് ചെല്ലേണ്ട അവസ്ഥയാണ്. പതിമൂന്ന് അവശ്യ സാധനങ്ങൾ ലഭ്യമാക്കേണ്ട സിവിൽ സപ്ലൈസ് മാർക്കറ്റുകളിൽ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ പൊതുവിതരണ സമ്പ്രദായം തകർത്ത് വൻകിട കച്ചവടക്കാർക്ക് ലാഭം ഉണ്ടാക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ് ആരോപിച്ചു.

നിത്യോപയോ സാധനങ്ങളുടെ വില വർദ്ധനയിലും, സർക്കാറിൻ്റെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ മാവേലി സ്റ്റോറിന് മുമ്പിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം , മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ ആദ്യക്ഷനായിരുന്നു. എം. ഒ ദേവസ്യ, മോഹൻദാസ് കോട്ടകൊല്ലി, ഉഷാതമ്പി, ശശി പന്നി കുഴി , സുന്ദർ രാജ് എടപ്പെട്ടി, ശ്രീദേവി ബാബു, ശാന്തമ്മ തോമസ്, ഫൈസൽ പാപ്പിന, മനോജ് കുമ്പളാട്, ബാദുഷ പനംങ്കണ്ടി, ബാബു പിണ്ടിപുഴ, പ്രസന്ന രാമകൃഷ്ണൻ, സിന്ദു വാഴവറ്റ, ജോഷി കെ. എൽ എന്നിവർ പ്രസംഗിച്ചു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.