മാനന്തവാടി: വയനാട് മെഡിക്കൽ കോളജിന്റെ പ്രശ്‌നങ്ങൾ പരിഹ
രിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അടിയന്തര പരിഹാരങ്ങൾ
കാണാൻ ശ്രമിക്കുമെന്ന് പട്ടിക ജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ
വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. മാനന്തവാടി മുഅസ്സസയിൽ
നൽകിയ സ്വീകരണത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ
കമ്മിറ്റി നൽകിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരു
ന്നു അദ്ദേഹം. നവീകരിച്ച മുഅസ്സസ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. വി.എസ്.കെ. തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല