ചെന്നലോട്: ശുചിത്വ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നൂതന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഹരിത ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കാര്യക്ഷമമായ മാലിന്യനിർമാർജനം, ശുചിത്വമുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുക, ഹരിത കർമ്മ സേന സേവനങ്ങൾ പൂർണ്ണ തോതിൽ നിലനിർത്തുക, ജനങ്ങളിൽ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുക, വീടും പരിസരവും മാലിന്യമുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഹരിത ഗ്രാമസഭ സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ റിഷാന ഷെറിൻ, വാർഡ് വികസന സമിതി അംഗം ടി ഡി ജോയ്, സാഹിറ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് സ്വാഗതവും എ ഡി എസ് പ്രസിഡൻറ് ഷീന ഗോപാലൻ നന്ദിയും പറഞ്ഞു.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.