കെഎഫ്‌സി പ്രേമികൾക്ക് തിരിച്ചടി; തമിഴ്നാട്ടിൽ പൂട്ട് വീണു, കാരണം ഇത്

ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ടുകൾ പതിവാണ്. എന്നാൽ വലിയ ബ്രാന്റുകളുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ കുറവാണ്. പക്ഷെ ഇപ്പോൾ മായം കലർത്തിയ കേസിലകപ്പെട്ടിരിക്കുന്നത് ഒരു ആഗോള ഭീമനാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റിൽ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. വിവിധ പാനിപൂരി സ്റ്റാളുകളിൽ കൃത്രിമ കളറിംഗ് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു. അതിനിടെയാണ് കെഎഫ്സിയിലെ തട്ടിപ്പ് കണ്ടെത്തിയത്.

അതേ സമയം വിഷയത്തിൽ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് ശാസ്ത്രീയമായ രീതികളും അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കെഎഫ്സി ഇന്ത്യ വ്യക്തമാക്കി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അംഗീകൃത വിതരണക്കാരിൽ നിന്നാണ് വാങ്ങുന്നതെന്നും കെഎഫ്സി വ്യക്തമാക്കി. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ അനുസരിച്ച്, മാരിനേറ്റ് ചെയ്ത ചിക്കൻ ഉൾപ്പെടെ എല്ലാ കെഎഫ്സി ചിക്കനും പാകം ചെയ്ത ശേഷം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. നിലവിലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്നും കെഎഫ്സി വ്യക്തമാക്കി.

എന്താണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്?

മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് ലാബിൽ നിർമ്മിക്കുന്ന ഒരു തരം രാസ പദാർത്ഥമാണ്. ഇത് വെളുത്തതും മണമില്ലാത്തതും നേർത്തതുമായ പൊടിയാണ്, ഇത് വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കും. പല മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാനും ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു. ജലത്തെ ആഗിരണം ചെയ്യുന്നതും ആൻറാസിഡ് ഗുണങ്ങളുള്ളതുമാണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്. ഇതിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്ത്യയിൽ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് നിരോധിച്ചിട്ടുണ്ട്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.