മേപ്പാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ അതി ഗൗരവ ലൈംഗീക
അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പോലീസ് ഇൻസ്പെ ക്ടർ എസ്.എച്ച്.ഓ ബി.കെ സിജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വടുവൻച്ചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തി യാവാത്ത കുട്ടിയെ നിരന്തരം ലൈംഗീകാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം,പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കോടതിയിൽ ഹാ ജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു. സീനിയർ സിവിൽ പോലീസ് ഓഫീ സർമാരായ കെ.കെ വിപിൻ, ഹഫ്‌സ്, ഷമീർ, ഷബീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം