കുടുംബശ്രീ പനമരം ബ്ലോക്ക്തല കര്‍ക്കടക ചന്തയുടെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എഫ്.എന്‍.എച്ച്.ഡബ്ല്യൂ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് ഫെസ്റ്റ് നടത്തുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് പനമരം ഗ്രാമപഞ്ചായത്ത് അങ്കണത്തിലാണ് നടക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.എം.സി പി.കെ ബാലസുബ്രമണ്യന്‍ മുഖ്യാതിഥിയായിരുന്നു. രജനി ജിനേഷ്, ഉദൈഫ് പി, അജയ് കുമാര്‍ കെ, ശ്രുതി, ടെനി, ജാനകി ബാബു, വത്സല പി.സി തുടങ്ങിയവര്‍ സംസാരിച്ചു.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ