പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ല ഓഫീസ് വിവിധ വായ്പ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക മതന്യൂന പക്ഷങ്ങള്‍ക്ക് അപേക്ഷിക്കാം. മാന്തവാടി താലൂക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായതും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. വായ്പാ തുകയ്ക്ക് നാല് ശതമാനം മുതലാണ് പലിശ ഈടാക്കുക. ഫോണ്‍ 04935 293055, 6282019242

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല