മുട്ടിൽ :കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക് നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.പ്രധിഷേധം കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാദുഷ കാര്യമ്പാടി ആദ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ ജിതിൻ വാഴവറ്റ, സന്ദീപ് മണ്ടാട്, വിജേഷ് കാക്കവയൽ, അനൂപ് താഴെ മുട്ടിൽ, ഭാരവാഹികളായ തേജസ്, ഷിനോജ് എന്നിവർ സംസാരിച്ചു

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്മാന് അറിയിച്ചു.