ഉന്നതികളിലെ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ കേളു

സംസ്ഥാനത്തെ തിരഞ്ഞെടുത്ത പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന അഞ്ചാം വാർഡിലെ ആനോത്ത് അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം ലഭ്യമായ തുക വകയിരുത്തി വൈദ്യുതീകരണം, റോഡ് നിർമ്മാണം, ടാങ്ക് – സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയ അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി വിഭാഗം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതികളിൽ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. പ്രവർത്തിയുടെ നിർമ്മാണ ചുമതല നിർമ്മിതി കേന്ദ്രക്കാണ്. വകുപ്പ് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ആളുകൾക്ക് അറിവുണ്ടാകണമെന്നും ഇതിനായി പ്രൊമോട്ടർമാർ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 717 ഓളം പട്ടികജാതി – പട്ടികവർഗ്ഗ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ ജോലിയിലും പഠനരംഗത്തും മികവ് പുലർത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ആനോത്ത് മൂവട്ടി അങ്കണവാടിയിൽ നടന്ന പരിപാടിയിൽ അഡ്വ. ടി സിദ്ധിഖ് എം.എൽ.എ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാല കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി, പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷാഹിന ഷംസുദീൻ, ജില്ലാപഞ്ചായത്ത് അംഗം എൻ.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം നിഖിൽ വാസു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജി. ശ്രീകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ.പി നിർമ്മൽ, ഉദ്യോഗസ്ഥർ, പ്രെമോട്ടർമാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.