അരിവാള്‍ കോശ രോഗികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ്

ആരോഗ്യകേരളം വയനാട്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവ സംയുക്തമായി അരിവാള്‍ രോഗികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് കെ.ഇ വിനയന്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഡോ. പി.എസ് സുഷമ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ്. 2023 മുതല്‍ 2024 ജൂണ്‍ വരെ 1,20,000 സിക്കിള്‍ സെല്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിച്ചതില്‍ നിന്ന് എച്ച്പിഎല്‍സി ടെസ്റ്റ് വഴി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ രോഗസ്ഥിരീകരണം നടത്തിയ 58 പുതിയ രോഗികള്‍ക്കായാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലെത്തിയ 43 രോഗികളെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. വിവിധ കാരണങ്ങളാല്‍ ക്യാമ്പിലെത്താന്‍ കഴിയാതിരുന്ന 18 പേര്‍ക്കുള്ള ചികിത്സ വരും ദിവസങ്ങളില്‍ നല്‍കും. കോഴിക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ഹെമറ്റോളജി വിഭാഗം വിദഗ്ധരുടെയും ജനറല്‍, പീഡിയാട്രിക്, മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പി വിഭാഗത്തിന്റെയും സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ക്യാമ്പിലെത്തിയവര്‍ക്ക് ആഭ ഐ.ഡി, സിക്കിള്‍ സെല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ലഭ്യമാക്കി. ഉയരം, തൂക്കം, രക്തസമ്മര്‍ദ്ദം, പ്രമേഹ പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയത്. സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍ അനീഷ്, സെക്രട്ടറി സി.ഡി സരസ്വതി, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഹെമറ്റോളജി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. വി. ഹിത, മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിനീത് ഗ്ലാഡ്‌സണ്‍, മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീജിത്ത്, മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.സി അഫ്‌സല്‍, സിക്കിള്‍ സെല്‍ അനീമിയ മെഡിക്കല്‍ ഓഫിസര്‍ ആന്‍ മരിയ ചാള്‍സ്, പടിഞ്ഞാറത്തറ എഫ്.എച്ച്.സിയിലെ ഡോ. പി.ജെ ജിതിന്‍ ദേവ്, ഡയറ്റീഷ്യന്‍മാരായ ഷാക്കിറ സുമയ്യ, ഹീരജ, ഫിസിയോതെറാപ്പിസ്റ്റുമാരായ ഷാജല്‍, അഭിലാഷ്, എന്‍എച്ച്എം ജില്ലാ പി.ആര്‍.ഒ ടി.എസ് സിജോ, സിക്കിള്‍ സെല്‍ സോഷ്യല്‍ വര്‍ക്കര്‍ ദില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ രോഗികളുമായും ബന്ധുക്കളുമായും രോഗത്തെക്കുറിച്ചും തുടര്‍ ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.