ആദിവാസി ക്ഷേമ പദ്ധതികള്‍;അനാസ്ഥകള്‍ പാടില്ല മുന്‍ഗണന നല്‍കണം -മന്ത്രി ഒ.ആര്‍.കേളു

ഗോത്ര മേഖലയിലെ പദ്ധതി നിര്‍വ്വഹണത്തില്‍ അനാസ്ഥകള്‍ പാടില്ലെന്നും മുന്‍ഗണന നല്‍കി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. സംസ്ഥാനത്തെ ഗോത്രമേഖയിലെ പദ്ധതികളുടെ ജില്ലാതലങ്ങളിലൂടെയുള്ള പ്രത്യേക അവലോകന യോഗം വയനാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയുടെ സമഗ്ര വികാസത്തിനായി നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും വിവിധ വകുപ്പ് തല ഏകീകരണമില്ലാത്തതിനാല്‍ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നില്ല. ഇക്കാരണങ്ങളാല്‍ അര്‍ഹമായ പരിഗണന കിട്ടാതെ സമൂഹത്തിന്റെ ദുര്‍ബല വിഭാഗങ്ങള്‍ കഷ്ടതയനുഭവിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ അടിമുടി മാറണം. വകുപ്പുകള്‍ കൈകോര്‍ത്തുകൊണ്ട് ഈ മേഖലയിലെ പദ്ധതികള്‍ കാര്യക്ഷമമാക്കണം. അങ്ങേയറ്റം പരിഗണന ലഭിക്കേണ്ട വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ ഫയലില്‍ കെട്ടിക്കിടക്കുന്നത് ഭൂഷണമല്ല. അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം മുതല്‍ ഇതിനായി മാറണം. ഫണ്ടുകള്‍ അനുവദിച്ചിട്ടും കാര്യനിര്‍വ്വഹണത്തിന്റെ വേഗതക്കുറവ് കാരണം തുക ലാപ്‌സായി പോകുന്ന സാഹചര്യങ്ങളുണ്ട്. ഇതെല്ലാം മാറണം. ആദിവാസി വിഭാഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുമ്പോള്‍ അവരെ സ്വീകരിച്ച് അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കാനുള്ള പരിശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകണം. ഇവിടെ നിന്നും പരിഹാരങ്ങളില്ലെങ്കില്‍ മന്ത്രി തലത്തില്‍ ഇവരുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനുള്ള സംവിധാനങ്ങള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. ജില്ലകളിലൂടെയുള്ള അവലോകനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇതിന് തുടര്‍ച്ചയായുള്ള ഓണ്‍ലൈന്‍ അവലോകന യോഗങ്ങള്‍ നടക്കും. പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതികള്‍ മാസം തോറും വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് അവലോകന യോഗം സ്വാഗതാര്‍ഹമാണെന്നും ഫണ്ട് വിനിയോഗത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം, ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാകണമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ടി.സിദ്ദിഖ് എം.എല്‍. ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.രേണുരാജ്, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, പിന്നാക്കവിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.സിദ്ധാര്‍ത്ഥ്, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി.പ്രമോദ്, അസിസ്റ്റന്റ് പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ ജി.ശ്രീകുമാര്‍ എന്നിവര്‍ വകുപ്പ് തല പദ്ധതികള്‍ സംബന്ധിച്ച പ്രസന്റേഷന്‍ നടത്തി.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *