ചൂരൽമല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ
കമ്മിറ്റിയും മൊബൈൽ ഫോൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യും സംയുക്തമായി ചൂരൽമല ദുരന്തത്തിൽപെട്ടു ക്യാമ്പിൽ കഴിയു ന്നവർക്ക് സഹായവുമായി രംഗത്തെത്തി. ദുരന്തബാധിതരുടെ മൊബൈൽ ഫോൺ സർവീസ്, ഫോൺ ചാർജർ എല്ലാം സൗജന്യമായി നൽകുമെന്ന് കൂട്ടായ്മ അറിയിച്ചു. ക്യാമ്പിൽ ഉള്ളവർക്കു പ്രത്യേക ടോക്കൺ മുഖേന ആണ് സഹായം കൊടുക്കുന്നത്. മേപ്പാടി വ്യാപാര ഭവൻ കേന്ദ്രീകരിച്ചാണ് ഈ സേവനം നൽകി വരുന്നത്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







