പറളിക്കുന്ന്: ദുരന്ത ദുരിതാശ്വാസത്തിനായി പണം കണ്ടെത്തുന്നു തിനായി ഡിവൈഎഫ്ഐ പ്രവർത്തകർ. വീടുകൾ കയറി പഴയ സാധനങ്ങൾ ശേഖരിച്ച് പണം കണ്ടെത്തുകയാണ് പ്രവർത്തകർ.ദുരന്തമേഖലയിലെ നെഞ്ചിലേറ്റാൻ സംസ്ഥാനത്ത് ഡിവൈഎഫ്ഐ ആക്രി ചലഞ്ച് നടത്തി പണം ശേഖരിക്കുകയാണ്.
പറളിക്കുന്ന് യൂണിറ്റ് സെക്രട്ടറി ഷിബിൻ വടക്കേടത്ത്, പ്രസിഡണ്ട് അജീഷ് പെരുകിൽ,എൻ എച്ച് സിദ്ധീഖ് , മിഥുൻ പ്രകാശ്, ജോബി താന്നി പൊതുയിൽ എന്നിവർ നേതൃത്വം നൽകുന്നു. യുവജന പ്രവർത്തകരും, ബഹുജന പ്രവർത്തകരും സംരഭത്തിൽ പങ്കെടുക്കുന്നുണ്ട് . റിട്ട ഫോറസ്റ്റ് സൂപ്രണ്ട് സുരേഷ് ബാബു കുണ്ടിൽ തൊടി നൽകിയ സാധനങ്ങൾ ഏറ്റുവാങ്ങി പരിപാടിക്ക് തുടക്കം കുറിച്ചു.