കൈപിടിച്ച് കരകയറാന്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും; 10 വര്‍ഷത്തെ കരാറിലെത്തി

ബിഎസ്എന്‍എല്ലുമായി (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) 10 വര്‍ഷത്തെ സര്‍വീസ് കരാറിലെത്തി എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്). രാജ്യത്തെ രണ്ട് പൊതുമേഖല ടെലികോം സേവനദാതാക്കളാണ് മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും.

ടെലികോം രംഗത്ത് പുതിയ സഹകരണത്തിന് തുടക്കമിടുകയാണ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും. ബിഎസ്എന്‍എല്ലുമായി 10 വര്‍ഷത്തെ സര്‍വീസ് കരാറിലെത്താന്‍ എംടിഎന്‍എല്‍ ബോര്‍ഡ് അനുമതി നല്‍കി. ഇരു കമ്പനികള്‍ക്കും ആവശ്യമെങ്കില്‍ കരാര്‍ കാലാവധി നീട്ടാം. ഇതിന് ടെലികോം മന്ത്രാലയത്തിന്‍റെയും കമ്പനികാര്യ മന്ത്രാലയത്തിന്‍റെയും അനുമതി വേണമെന്ന് മാത്രം. എന്നാല്‍ ആറ് മാസം മുന്‍കൂറായി നോട്ടീസ് നല്‍കാതെ കരാര്‍ റദ്ദാക്കാനാവില്ല. നിലവില്‍ എംടിഎന്‍എല്‍ ദില്ലി, മുംബൈ എന്നീ മെട്രോ നഗരങ്ങളിലും ബിഎസ്എന്‍എല്‍ മറ്റിടങ്ങളിലാകെയുമാണ് ടെലികോം സേവനം നല്‍കുന്നത്. മഹാനഗര്‍ ടെലിഫോണ്‍ (മൗറീഷ്യസ്) ലിമിറ്റഡിന്‍റെ ഷെയറുകള്‍ വില്‍ക്കാനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. എംടിഎന്‍എല്ലിന്‍റെ സബ്‌സിഡിയറി കമ്പനിയാണിത്. എംടിഎന്‍എല്ലിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എംടിഎല്‍ (മില്ലേനിയം ടെലികോം ലിമിറ്റഡ്) അടച്ചുപൂട്ടാനുള്ള നിർദേശവും ബോർഡ് അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.