യുവ നടനെതിരെയുള്ള ആരോപണം; കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല, പൊലീസിനെ അറിയിച്ച് സോണിയ മൽഹാർ

യുവ നടനെതിരെയുള്ള ആരോപണത്തിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നടി സോണിയ മൽഹാർ‌. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സോണിയ മൽഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു സോണിയ മൽഹാർ‌. 2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം.

ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നിൽ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.

ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും സോണിയ മൽഹാർ ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് സോണിയ മൽഹാർ ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.