പയ്യമ്പള്ളി : ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. രണ്ട് ഏക്കർ വയലിൽ നെൽകൃഷി തുടങ്ങിയാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മാനന്തവാടി ക്ലസ്റ്ററിലെ 9 യൂണിറ്റുകളുടെയും പയ്യമ്പള്ളി സ്കൂളിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . വിദ്യാർത്ഥികളിൽ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സുസ്ഥിരമായ പരിപാടിയാണ് ഹരിതഭൂമി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ ഓരോ യൂണിറ്റിലും വിവിധയിനം കൃഷികൾ ഒരുക്കും. പച്ചക്കറി കൃഷി, വാഴ കൃഷി , മീൻ കൃഷി , നെൽകൃഷി , കൂൺ കൃഷി, തേനീച്ച വളർത്തൽ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു . വിദ്യാർഥികൾ കൃഷിയോടുള്ള താല്പര്യം വളർത്തുക , പരിസ്ഥിതി സംരക്ഷിക്കുക, കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ് . കൃഷി വകുപ്പ്,കാർഷിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് . പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പയ്യമ്പള്ളി ഇളയിടം പാടശേഖരത്തിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി നിർവഹിച്ചു. ഡിവിഷൻ മെമ്പർ ആലീസ് സിസിൽ , എൻഎസ്എസ് ദക്ഷിണ മേഖലാ കൺവീനർ രാഹുൽ ആർ,എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ്,ക്ലസ്റ്റർ കൺവീനർമാരായ രവീന്ദ്രൻ കെ,സുദർശനൻ കെ ഡി, വിശ്വേഷ് വി ജി,സാജിദ് പി കെ ,പയ്യമ്പള്ളി സ്കൂൾ പ്രിൻസിപ്പൽ എം എ മാത്യു ,പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് എസ് ആർ എന്നിവർ നേതൃത്വം നൽകി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







