പിണങ്ങോട്: പൊഴുതന പഞ്ചായത്തിലെ കൈപെട്ടി പുഴ കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുള്ളൻകൊല്ലി പരുത്തി പാറയിൽ സിബി-ജിഷ ദമ്പതികളുടെ മകൻ ഇവാൻ(14)ആണ് മരിച്ചത്. ഓണാവധിക്ക് അമ്മയുടെ വീടായ കാവും മന്ദത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു ബന്ധു ക്കളായ കുട്ടികളോടുമൊപ്പം പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് നീന്തുന്നതിനിടെ നന്നായി നിന്താൻ അറിയുന്ന കുട്ടി ഒഴുക്കിൽ പെടു കയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഫയർ ഫോഴ്സ് ഉൾപ്പെടെ യുള്ളവർ പുഴയിൽ തിരച്ചിൽ നടത്താൻ നേതൃത്വം നൽകി. തുടർന്ന് കല്പറ്റ ജീവൻ രക്ഷാ സമിതി പ്രവർത്തകർ ആണ് കുട്ടിയെ കണ്ടെ ത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരി ക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ കല്പറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ