പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ (വയനാട് – കോഴിക്കോട്) പാത തുറന്നു നൽകണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തി വരുന്ന ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് വയനാട്ടിലെ പ്രമുഖ കേന്ദ്രങ്ങളിലൂടെ നടത്തുന്ന വാഹന പ്രചരണ ജാഥ കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് പടിഞ്ഞാറത്തറയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഫ്ലാഗ് ഓഫ് ചെയ്യും. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിക്കും. തുടർന്ന് കാവും മന്ദം – പിണങ്ങോട് – പൊഴുതന – വൈത്തിരി ചുണ്ട -കൽപ്പറ്റ – കബ്ലക്കാട് – പനമരം -ദ്വാരക എന്നിവിടങ്ങിലൂടെ സഞ്ചരിച്ച് വൈകുന്നേരം മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിക്കും. സമാപന പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിൽ നടക്കുന്ന സ്വീകരണ യോഗങ്ങളിൽ മത സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ നേത്യത്വങ്ങളും, ജനപ്രതിനിധികളും സംസാരിക്കും. സെപ്റ്റംബർ 24 ന് ഈ പാത പാതിവഴിയിലായിട്ട് 30 വർഷമാകും ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.ഹുസൈൻ യു.സി, പ്രകാശൻ, ഉലഹന്നാൻ പട്ടരുമഠം, ബെന്നി മാണിക്കത്ത്, അസീസ് കളത്തിൽ, ജേക്കബ് മാസ്റ്റർ, ആലിക്കുട്ടി സി കെ ,, കമൽ ജോസഫ് പ്രസംഗിച്ച അഷ്റഫ് കുറ്റിയിൽ സ്വാഗതവും ഷമീർ കടവണ്ടി നന്ദിയും പറഞ്ഞു

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്