ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയും സംയുക്തമായി എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 9 ന് രാവിലെ 9.30 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഫ്‌ളാഷ് മോബ് മത്സരം നടക്കും. 17 നും 25 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍- ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കായുള്ള മാരത്തണ്‍ മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 8 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് വരെയും നടത്തും. ഫ്‌ളാഷ് മോബ് മത്സര വിജയികള്‍ക്ക് യഥാക്രമം 5000,4500,4000,3500,3000 രൂപയും മാരത്തണ്‍ വിജയികള്‍ക്ക് 5000,3000,2000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. ഫ്‌ളാഷ് മോബ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എയ്ഡ്സ് ബോധവത്ക്കരണ പരിപാടികളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കാന്‍ അവസരവുമുണ്ട്. താത്പര്യമുള്ളവര്‍ ഫ്‌ളാഷ് മോബിന് ഒക്ടോബര്‍ 7 നകവും മാരത്തേണിന് ഒക്ടോബര്‍ 14 നകവും 98471 62300, 9349714000 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം