പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വീടുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ ഏജന്‍സികള്‍ മുഖേന, മുന്‍വര്‍ഷങ്ങള്‍ അനുവദിച്ച് നല്‍കിയ, നിലവില്‍ വാസയോഗ്യമായ വീടുകളുടെ മേല്‍കൂര ചോര്‍ച്ചക്കാണ് ധനസഹായം. വീടുകളുടെ കാലപ്പഴക്കം ആറുവര്‍ഷം പൂര്‍ത്തിയായതും വീടിന്റെ വിസ്തീര്‍ണ്ണം 450 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്ത പൂര്‍ണ്ണമായും ചോര്‍ച്ചയുള്ള വീടുകളും അടിയ – പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗക്കാര്‍, അധിദരിദ്രരുടെ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്കും മുന്‍ഗണന. വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കരുത്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം പൂരിപ്പിച്ച അപേക്ഷകള്‍ അതത് താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ നല്‍കണം. അപേക്ഷ ഫോറം കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ജില്ലയിലെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ – 04936 202232

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം