മാട്രിമോണിയൽ ആപ്പിലെ സുന്ദരിയുടെ മുഖം കണ്ടു മയങ്ങി സന്ദേശം അയച്ചു; കാസർകോട് സ്വദേശിയായ യുവാവിന് നഷ്ടമായത് 5 ലക്ഷം

മാട്രിമോണിയല്‍ ആപിലൂടെ പരിചയപ്പെട്ട, ഇംഗ്ലണ്ടില്‍ ജ്വലറിയില്‍ ജോലി ചെയ്യുന്ന പ്രിയങ്ക എന്ന് പരിചയപ്പെടുത്തിയ യുവതി കാസർകോട് കുമ്ബഡാജെ സ്വദേശിയായ യുവാവിന്റെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി.കുമ്ബഡാജെ മൗവ്വാര്‍ ഗോസാഡയിലെ പി അശ്വിനാണ് പണം നഷ്ടമായത്.

അവിവാഹിതനായ അശ്വിന്‍ കന്നഡ മാട്രിമോണിയല്‍ ആപ് വഴിയാണ് പ്രിയങ്കയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വാട്സ് ആപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഇംഗ്ലണ്ടിലാണ് താമസമെന്നാണ് യുവതി പറഞ്ഞത്. മലയാളത്തിലാണ് സംസാരിച്ചതെന്നും ഒരു തവണ യുവതി തന്നെ വീഡിയോ കോള്‍ വിളിച്ചിരുന്നതായും ഇവരുടെ ഫോട്ടോ തനിക്ക് അയച്ചിരുന്നതായും വീഡിയോ കോളില്‍ സംസാരിച്ച യുവതിയുടെ ഫോട്ടോ തന്നെയാണ് ഇതെന്നും അശ്വിൻ കാസർകോട് വാർത്തയോട് പറഞ്ഞു.

ഇതിനിടയില്‍ യുവാവിന്റെ പേരില്‍ ഐഫോണ്‍, ലാപ്ടോപ്, ഷാംപൂ, സോപ് തുടങ്ങി ഒരുപാട് സാധനങ്ങള്‍ കൊറിയർ വഴി അയച്ചിട്ടുണ്ടെന്നും ലാപ്ടോപിന്റെ അടിയില്‍ 30 ലക്ഷം രൂപയുടെ ഡോളർ വെച്ചിട്ടുണ്ടെന്നും ഇത് അയക്കാനുള്ള ചിലവിലേക്കായി യുവതിയുടെ നിർദേശപ്രകാരം 5,67,299 രൂപ അയച്ചുകൊടുത്തതായും അശ്വിൻ പറയുന്നു. 2023 ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി എട്ടുവരെയുള്ള തീയതികളിലാണ് ഇത്രയും പണം യുവതി നല്‍കിയ വിവിധ അകൗണ്ടുകളിലേക്ക് അയച്ചുകൊടുത്തത്.

പണം അയച്ച ശേഷം യുവതിയെ കുറിച്ച്‌ വിവരമൊന്നും ഇല്ലാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അയച്ചുവെന്നു പറഞ്ഞ കൊറിയറും യുവാവിന്റെ പേരില്‍ എത്തിയില്ല. അച്ഛനില്ലെന്നും അമ്മ മാത്രമേ കൂടെയുള്ളൂവെന്നും നാട്ടിലേക്ക് വരുന്നുവെന്നും പറഞ്ഞാണ് യുവതി തന്നെ കബളിപ്പിച്ചതെന്നും നാട്ടിലെവിടെയാണെന്ന് കാര്യം വെളിപ്പെടുത്താൻ യുവതി തയ്യാറായിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി.

നാട്ടില്‍ ബന്ധുക്കള്‍ ആരുമില്ലെന്നാണ് ചോദിച്ചപ്പോള്‍ യുവതി പ്രതികരിച്ചതെന്നും അശ്വിൻ വെളിപ്പെടുത്തി. 4478809770, 917641920361 എന്ന മൊബൈല്‍ ഫോണ്‍ നമ്ബറുകളിലാണ് തട്ടിപ്പുകാരി തന്നെ ബന്ധപ്പെട്ടതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

സൗജന്യ തൊഴിൽ പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല

ഇ-ലേലം

വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ, ബിൽറ്റ്, വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് 30ന് നടത്തുന്നു. http://www.mstcecommerce.comൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.