മാനന്തവാടി :മാനന്തവാടി ജി വി എച്ച് എസ് എസിൽ ഒക്ടോബർ പതിനഞ്ച് മുതൽ പതിനേഴ് വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെ മുഖശ്രീ പ്രകാശനം
മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.കെ മുരളീധരന് നൽകി പ്രകാശനം ചെയ്തു.
പനമരം ക്രസന്റ് പബ്ലിക് സ്കൂൾ അധ്യാപകൻ അബ്ദുല്ല യാണ് മുഖശ്രീ രൂപകൽപന ചെയ്തത്.
ഈ വർഷം സ്കൂൾ കായികമേള കേരള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക.
ചടങ്ങിൽ മാനന്തവാടിബി.പി.സി സുരേഷ് കെ കെ,പ്രിൻസിപ്പാൾ സാലി അൽത്താഫ് ,വിഎച്ച്എസ് സി പ്രിൻസിപ്പാൾ അർച്ചന, വൈസ് പ്രിൻസിപ്പാൾ കുമാർ കെ കെ , വർക്കി.ടിപി പബ്ലിസിറ്റി കൺവീനർ,അബ്ദുൽ റഊഫ് എന്നിവർ സംസാരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ