വൈത്തിരി: ദേശീയ പോസ്റ്റൽ ദിനത്തിൽ വൈവിധ്യമാർന്ന പരിപാടിയുമായി വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ. വയനാട് ചൂരൽമല ദുരന്തത്തിൽ തകർക്കപ്പെട്ട മുണ്ടക്കൈ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ പി.ടി. വേലായുധന് കത്തുകൾ അയച്ചാണ് കുട്ടികൾ ആദരവ് നൽകിയത്. ദുരന്ത ഭൂമിയിൽ വിലാസക്കാരനെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികൾ വൈത്തിരി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും , പോസ്റ്റ് കാർഡുകൾ മേടിക്കുകയും, അവിടെ നിന്ന് തന്നെ കത്തുകൾ തയ്യാറാക്കി പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, അധ്യാപകരായ ജസീം ടി, പ്രവീൺദാസ്,ശരത് റാം എന്നിവർ നേതൃത്വം നൽകി.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ