പനമരം: പനമരം ഹൈസ്‌കൂൾ റോഡിൽ പലചരക്ക് കച്ചവടം നടത്തുന്അനിൽകുമാറിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചിക്കലൂർ സ്വദേശി വിഷ്‌ണു (20), പുഞ്ചവയൽ സ്വദേശി അനീഷ് (23) എന്നിവരെയാണ് പനമരം സബ് ഇൻസ്പെക്ടർ റസാക്ക് എം. കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.പ്രതി കളെക്കുറിച്ച് യാതൊരു സൂചനകൾ ലഭിച്ചിട്ടില്ലാതിരിന്നിട്ടും സിസിടിവി ക്യാമറകൾ പരിശോധിച്ചും സ്‌കൂൾ പരിസരത്ത് വൈകുന്നേര സമയങ്ങ ളിൽ വരാറുള്ളവരെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തി ലാണ് പ്രതിക ളെ രണ്ടു ദിവസത്തിനകം പിടികൂടാൻ കഴിഞ്ഞത്. ഉന്നതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിഷ്‌ണുവിനെ തരുവണയിൽ നിന്നും അനീഷിനെ കൂടോത്തുമ്മൽ വെച്ചുമാണ് കസ്റ്റഡിയിൽ എടുത്തത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ