അമ്പലവയൽ:കേരളാ ഗവൺമെന്റ് വയോജനയം എത്രയും വേഗം പ്രഖ്യാപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു . കെ.ആർ ശിവശങ്കരൻ അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് . സി.കെ. അഫ്സത്ത് , വൈസ് പ്രസിഡന്റ് കെ.ഷമീർ, സി.ശശിധരൻ . അപ്പൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി എൻ .സി . കുര്യാകോസ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.ടി സ്ക്കറിയ സ്വാഗതവും പി.ഭാസ്ക്കരൻ മാസ്റ്റർ അനുശോചന പ്രമേയവും തോമസ് കോക്കപ്പളി നന്ദിയും പറഞ്ഞു .
വയോജന പെൻഷൻ അതതു മാസം തന്നെ വിതരണം ചെയ്യണമെന്നും പഞ്ചായത്തിൽ വയോജന പാർക്ക് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായി പി.ഭാസ്കരൻ മാസ്റ്റർ (പ്രസിഡന്റ് ), എൻ.സി. കുര്യാകോസ് (സെക്രട്ടറി ), പി.സോമൻ(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും
കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന്