ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ജനറല്‍, ബൈ ട്രാന്‍സ്ഫര്‍, എന്‍.സിഎ)(കാറ്റഗറി നമ്പര്‍.27/2022,29/2022) തസ്തിക തിരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ ഒക്ടോബര്‍ 15 മുതല്‍ 21 വരെ രാവിലെ 5.30 മുതല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടത്തും. പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ച ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷയാണ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ വ്യക്തിഗത അറിയിപ്പും എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍അപ് ലോഡ് ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് കേന്ദ്രങ്ങളില്‍ രാവിലെ 5.30 ന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്
നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിവിധ പൊലീസ്