മദ്രസകള്‍ പൂട്ടണമെന്ന നിര്‍ദേശം: കേരളത്തെ ബാധിക്കില്ല, സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ സംസ്ഥാനത്തില്ല

തിരുവനന്തപുരം: മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. മദ്രസകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിരുന്നു.
കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡുകളോ, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അധ്യാപകരോ ഇല്ല. മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ് ആകെയുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്നതായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ മദ്രസകള്‍ നിര്‍ത്തണമെന്നും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്‍കുന്ന ഫണ്ടിങ്ങുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടെന്നും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരായാണ് മദ്രസകളുടെ പ്രവര്‍ത്തനമെന്നും കമ്മീഷന്‍ പറയുന്നു. ഇതിനാല്‍ മദ്രസ വിദ്യാഭ്യാസം പിന്തുടരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാനാണ് നിര്‍ദേശം. ഒക്ടോബര്‍ 11നാണ് കത്ത് അയച്ചത്. എന്‍ഡിഎ ഘടകകക്ഷികള്‍ ഉള്‍പ്പടെ തീരുമാനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ബോബി ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാ മ്പയിനിന്റെ ഉദ്ഘാടനം ചെമ്മണൂർ ജ്വല്ലേഴ്‌സ് കൽപറ്റ ബ്രാഞ്ചിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി

സ്പോട്ട് അഡ്മിഷന്‍

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിന് കീഴില്‍ ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ എഴുതി ഉന്നത

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.