കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ ഒളിംപിക്സ് ഒക്ടോബർ 15, 16, 17 തീയതികളിൽ നടക്കും. പ്രഥമ സ്കൂൾ ഒളിംപിക്സിന് കൽപ്പറ്റ ജില്ലാ സ്റ്റേഡിയം ഒരുങ്ങി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി കായികമേളയിൽ 800 കായികതാരങ്ങൾ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിക്കും. ഉപജില്ല കായികമേളയുടെ ലോഗോയിൽ മുണ്ടക്കയം ദുരന്തത്തിൽ മരണമടഞ്ഞ നാല് കായിക താരങ്ങളെയും ബെയിലി പാലവും രേഖപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ദേശീയ കായികതാരങ്ങൾ അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത് വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടാണ്. സ്കൂൾ എൻ സി സി, എൻ എസ് എസ് വിദ്യാർത്ഥികൾ ഒരുക്കുന്ന പരേഡ് ഉദ്ഘാടന ചടങ്ങിന് നിറം പകരും. സമാപന സമ്മേളനം അഡ്വ ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, പ്രമുഖ കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







