നിർദ്ധിഷ്ട മൈസൂർ – കുട്ടാ – മാനന്തവാടി – കുറ്റിയാടി – പുറക്കാട്ടിരി(കോഴിക്കോട്) ദേശീയപാത പ്രധാനമന്ത്രിയുടെ “ഗതിശക്തി” പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കുവാൻ ഉടൻ അടിയന്തര നടപടി സ്വീകരിക്കുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാവണമെന്ന് പുറക്കാട്ടിരി (കോഴിക്കോട്) – പേരാമ്പ്ര – കുറ്റ്യാടി – മാനന്തവാടി ഗോണിക്കുപ്പ – മൈസൂർ ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി എം ഐ യുപി സ്കൂളിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ആവശ്യപ്പെട്ടു. രാത്രികാല യാത്രാ നിരോധനം മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലബാറുകാരായ വിവിധ രംഗങ്ങളിലെ യാത്രക്കാർക്ക് കർണാടകയുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന ദൈർഘ്യം കുറഞ്ഞ, രാത്രികാല യാത്ര നിരോധനം ഇല്ലാത്ത, നിലവിലുള്ള ഏക പാതയാണിത്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരുമാണ് രാത്രിയിൽ ഈ റോഡിനെ ആശ്രയിക്കുന്നത്. ഈ റോഡ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിഗണനയിൽ ഉണ്ടെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും സംസ്ഥാന ഗവൺമെന്റിന്റെയും ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദം ഇനിയും ഉണ്ടാകണം എന്നും യോഗം ആവശ്യപ്പെട്ടു. ഈപാത കടന്നു പോകുന്ന തിരുനെല്ലി പഞ്ചായത്തു മുതൽ കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തുവരെയുള്ള മിക്ക ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും ഈ റോഡ് യാഥാർഥ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രേമേയം പാസാക്കി കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകൾക്ക് അയച്ചിരുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി.
ഒക്ടോബർ 27ന് ശനിയാഴ്ച കുറ്റ്യാടി യുപി സ്കൂളിൽ വച്ച് വമ്പിച്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു .അന്നത്തെ യോഗത്തിൽ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .യോഗത്തിൽ പി പി ആലിക്കുട്ടി , കെ സി കൃഷ്ണൻ ,അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, രഘുനാഥ് സി പി, ജോൺസൻ കളത്തൂർ, സാജൻ ജേക്കബ് , ഡൊമിനിക് ചെറിയാൻ ,റോബിൻ ജോസഫ് , സതീശൻ മൊകേരി ,ജോസ് , ജോൺസൻ പി വി തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്ക്ക് കേന്ദ്രസർക്കാർ 266 കോടി രൂപ അനുവദിച്ചു
കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്ക്ക് കേന്ദ്രസർക്കാർ 266.8 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ