വയനാട്ടിൽ അപകടകാരിയായ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തി.

കാവുമന്ദം: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധികൾക്കും കാരണമാകുന്ന ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും ക്രിസ്റ്റഫർ തുറവേലിക്കുന്ന് എന്ന ആളുടെ കൃഷിയിടത്തിൽ നിന്നും കണ്ടെത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞൻ ഡോ. പി കെ പ്രസാദൻ, സ്പെഷ്യൽ ഓഫീസർ KVASU സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് പൂക്കോടിലെ ഡോ.ജോർജ് ചാണ്ടി,സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീരാജ് പി.ആർ,എന്നിവരാണ് കണ്ടെത്തിയത്.ലോകത്തെ 100 അക്രമി ജീവിവർഗ്ഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് കാർഷിക ലോകത്തെയും, ജൈവവൈവിധ്യത്തെയും വിറപ്പിക്കാൻ മഴക്കാലത്താണ് എത്തുക.ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ മുട്ടയിട്ടു പെരുകുകയും ചെയ്യും.1847-ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടുതുടങ്ങിയത്. 1970-കളിൽ പാലക്കാട്ടെത്തി. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആറുമുതൽ 10 വർഷംവരെ ജീവിച്ചിരിക്കും.പൂർണ്ണ വളർച്ചയെത്തിയ ഒച്ചിന് 20 cm വരെ നീളവും 250 gm തൂക്കവും ഉണ്ടായിരിക്കും.കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ആക്രമണം മൂലം വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ട്.കാർഷിക ലോകത്തിനും,ജൈവവൈവിധ്യ മേഖലയിലും ഇവ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.2016 ൽ ചുള്ളിയോട് ആണ് വയനാട്ടിൽ ആദ്യമായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്.ഒരു ഒച്ചിൽത്തന്നെ ആൺ-പെൺ ലൈംഗികാവയവങ്ങളുണ്ട്. ഇവ ഇണയെ കണ്ടെത്തി, വലിയ ഒച്ചുകളാണെങ്കിൽ ഇണ ചേർന്ന് രണ്ട് ഒച്ചുകളിലും മുട്ടകൾ ഉണ്ടാകും. ഇണകളിൽ ഒന്ന് ചെറുതാണെങ്കിൽ വലിയ ഒച്ചു മാത്രമേ മുട്ടയിടൂ. ഒച്ചിന് തന്റെ ശരീരത്തിൽ രണ്ടു വർഷത്തോളം ബീജങ്ങളെ സൂക്ഷിച്ചുവെക്കാൻ കഴിയും. ഇണചേരൽ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ മണ്ണിനുള്ളിൽ 500 മുട്ടകളടങ്ങിയ മുട്ടക്കൂട്ടങ്ങളിടുന്നു. മുട്ടകൾ രണ്ടാഴ്ചകൊണ്ട് വിരിയും.ആറു മാസംകൊണ്ട് പ്രായപൂർത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ഒരു ആഫ്രിക്കൻ ഒച്ചിന്റെ രണ്ടു മുട്ടയിടലുകൾ തമ്മിലുള്ള ഇടവേള രണ്ട്-മൂന്ന് മാസമാണ്. അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും.സന്ധ്യകഴിഞ്ഞാണ് ഒച്ചുകൾ തടങ്ങളിൽനിന്ന് പുറത്തുവരുന്നത് പുലർച്ചെവരെ ചെടികൾ തിന്നുതീർക്കും. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ തിന്നു മുടിക്കും. പുല്ലുവർഗം ഒഴികെ മറ്റെല്ലാ ചെടികളും പ്രത്യേകിച്ച് തൈകളും തളിരുകളും നശിപ്പിക്കും.റബ്ബർപാൽ പോലും ഇവയ്ക്ക് ഇഷ്ടപാനീയമായതോടെ വലിയ സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്.
മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒച്ചിന്റെ ശരീരത്തിൽ തെങ്ങിന്റെ കൂമ്പുചീയൽ തുടങ്ങിയ മാരകരോഗങ്ങൾക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയിട്ടുണ്ട്. മനുഷ്യർക്കും ഉപദ്രവകാരികളായ ഈ ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്.ബോർഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാൻ ചെയ്യാറുണ്ട്.ധാരാളം കാത്സ്യമടങ്ങിയ ഇവയുടെ തോട് പൊടിച്ചു മണ്ണിൽ ചേർക്കുന്നത് മണ്ണിന്റെ പുളിരസം കുറയ്ക്കാനും കാത്സ്യം കിട്ടാനും ഉപകരിക്കുന്നു. തെങ്ങിൻ തടത്തിൽ ഇവയെ കൊന്നു കുഴിച്ചുമൂടുന്നത് നല്ല വളമാണ്. കൂടാതെ ഒച്ചുകളെ ചാണകവും മറ്റു ജൈവവസ്തുകളും ഉപയോഗിച്ച് കമ്പോസ്റ്റാക്കാനും സാധിക്കും. താറാവ്, കോഴി, പന്നി, മീൻ എന്നിവയ്ക്ക് തീറ്റയായി ഇവയെ നൽകാം. മലേഷ്യയിലും ശ്രീലങ്കയിലും താറാവിനും മീനിനും തീറ്റയായി ഈ ഒച്ചുകളെ ഉപയോഗിച്ചിരുന്നു.
തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, കേരള വെറ്റിനറി യൂണിവേഴ്സിറ്റി പൂക്കോട്, കൂടാതെ മറ്റു പാരിസ്ഥിതിക സംഘടനകളുടെയും സഹായത്തോടെ പഞ്ചായത്തു പരിധിയിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കുറയ്ക്കാൻ വേണ്ട നടപടികൾ എല്ലാം തന്നെ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി അറിയിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.