വയനാട് ലോക്സഭാ മണ്ഡലം ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിമാരോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ എന്നിവ അവരുടെ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടി,തീയ്യതി, സമയം തുടങ്ങിയ വിവരങ്ങള്‍ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ചെലവ് നിരീക്ഷകനെ ഓഡിറ്റോറിയം ഉടമകള്‍ അല്ലെങ്കില്‍ മാനേജര്‍മാര്‍ അറിയിക്കണം. തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റു ബുക്കിങ്ങ് വിവരങ്ങളും നല്‍കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ത്ഥിമാരോ അവരുടെ ഏജന്റുമാരോ സ്ഥാനാര്‍ത്ഥികള്‍ക്കായി മാറ്റാരെങ്കിലുമോ രാഷ്ട്രീയ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കാന്‍ സമീപിക്കുന്ന പക്ഷം അച്ചടി ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്നും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിങ്ങ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്നയാളിന്റെ പേരും മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ്. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ്സ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വെര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറേണ്ടതാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്