കോട്ടത്തറ:കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയില്ലാത്ത സർക്കാരാണെന്ന് ചാണ്ടി ഉമ്മൻ എം.എൽഎ പറഞ്ഞു.വികസന രംഗത്ത് കേരളം പിറകോട്ടു പോയെന്നും.വികസനമല്ല സർക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ താൽപ്പര്യം മാത്രമാണെന്നും വയനാടിനെ ഇത്രയേറെ അവഗണിച്ച കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ ജനരോഷം വോട്ടിലൂടെ പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.സി കോട്ടത്തറ അധ്യക്ഷം വഹിച്ചു. മോഡി ഭരണം വിഭജനത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ടി സിദ്ധിഖ് എം.എൽ എ,പി ഇ സ്മായിൽ പി പി ആലി, ടി ഹംസ, പോൾസൺ കൂവക്കൽ, ശോഭനകുമാരി, മാണി ഫ്രാൻസിസ് , ഹാരിസ് സി.ഇ, വി സി അബൂബക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി സി തങ്കച്ചൻ, യു ഡി എഫ് കൺവീനർ സുരേഷ് ബാബു വാളൽ ,പി പി റനീഷ്, പി എ നസീമ, കെ.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.പി സി അബ്ദുള്ള (ചെയർമാൻ) സുരേഷ് ബാബു വാളൽ (കൺവീനർ) സി സി തങ്കച്ചൻ (ട്രഷറർ) പി പി റനീഷ് (കോഡിനേറ്റർ) എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്