രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഫെയ്സസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഹന്നയും കലേഷും ടോപ് ലെസായാണ് പ്രത്യക്ഷപ്പെട്ടത്. ബോഡി ആർട്ടിന്റെ സാദ്ധ്യതകള്‍ വിനിയോഗിച്ചാണ് പോസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു.
Video 👇
https://www.instagram.com/reel/DBYi9FuSyHH/?utm_source=ig_web_button_share_sheet
ഫസ്റ്റ് ലുക്ക് മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ബോഡി ആർട് പോസ്റ്ററിന്റെ ബിഹൈൻഡ് ദ് സീൻ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രാെഫഷണല്‍ ചിത്രകാരന്മാരെ വരുത്തി മണിക്കൂറുകള്‍ ചെലവിട്ടാണ് ഇരുവരുടെയും ശരീരത്തില്‍ ചിത്രങ്ങള്‍ വരച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് മേക്കിംഗ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചുരുക്കം ആളുകളെ വച്ചായിരുന്നു ഷൂട്ടിംഗ്.
SVKA മൂവീസിന്റെ ബാനറില്‍ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖമായ നീലേഷ് ഇ.കെയാണ്.സരയു അർജുൻ ഗോപാല്‍, ശിവജി ഗുരുവായൂർ, ആർ.ജെ വിജിത, നിത പ്രോമി, ടി.എസ് സുരേഷ് ബാബു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. വരികള്‍ ഹരിനാരായണൻ്റേതാണ്. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമമായിരുന്നു നടിയുടെ ആദ്യ ചിത്രം. കൂമൻ, കൊറോണ പേപ്പേഴ്സ്, ഡിഎൻഎ, തീർപ്പ്, പോക്കിരി സൈമണ്‍, ഒരു രഞ്ജിത് സിനിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകള്‍.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്