ബിസ്ക്കറ്റും കേക്കുമൊക്കെ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങളുണ്ടാകില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ വാശിപിടിക്കുമ്ബോഴും ജോലിത്തിരക്കുള്ളപ്പോഴുമെല്ലാം രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഇവ നല്‍കിയാണ് മിക്കപ്പോഴും തടിതപ്പുക. എന്നാല്‍ ഇവയ്ക്കും എല്ലാത്തിനുമുള്ളതുപോലെ ചില ദോഷവശങ്ങളുണ്ട്.
ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കേക്കിലും ബിസ്‌ക്കറ്റിലും മറ്റു വസ്തുക്കളിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓര്‍മക്കുറവിന് കാരണമാകുന്നത്. രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നത് വഴി മനുഷ്യശരീരത്തിന് ഇവ കൂടുതല്‍ ദോഷം ചെയ്യുന്നു.മാത്രമല്ല കേക്കും ബിസ്ക്കറ്റും മധുര പലഹാരങ്ങള്‍, ഐസ്ക്രീം, ചോക്ലേറ്റ്, സംസ്‌ക്കരിച്ച ശീതളപാനീയങ്ങള്‍ എന്നിവയുമെല്ലാം മില്‍ക്ക് ബിസ്ക്കറ്റ് സിന്‍ഡ്രം / മില്‍ക്ക് കുക്കീസ് ഡിസീസ് എന്ന രോഗത്തിന് കാരണമാകും. മില്‍ക്ക് കുക്കീസ് ഡിസീസ് എന്നുകൂടി പേരുള്ള ഈ രോഗത്തിന് ദഹനക്കേട്, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.എന്നാല്‍ ഈ അസുഖത്തെ പറ്റിയുള്ള അറിവിലായ്മ കാരണം ചികിത്സ തേടുന്നത് മറ്റ് രോഗങ്ങള്‍ക്കായിരിക്കും.
ഇത് കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവരെയും ബാധിക്കുന്ന കാര്യങ്ങളാണ്. മുതിര്‍ന്നവരില്‍ നെഞ്ചേരിച്ചില്‍ പോലുള്ള ലക്ഷണങ്ങളാണ് ഈ അസുഖത്തിന് പൊതുവെ കാണിക്കാറുള്ളത്.