കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം തുടങ്ങിയവ നബിദിനാഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷ പരിപാടി മഹല്ല് ഖത്തീബ് സുഹൈൽ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ മുജീബ് പാറക്കണ്ടി അധ്യക്ഷത വഹിച്ചു. അജ്മൽ ഫൈസി നബിദിന സന്ദേശം നൽകി. മഹല്ല് പ്രസിഡണ്ട് പിസി മൊയ്തുട്ടി ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, പി കെ മുസ്തഫ, ഇബ്രാഹിം കാഞ്ഞായി, മഹല്ല് ട്രഷറർ പി കെ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി സഹീറുദ്ദീൻ പള്ളിമാലിൽ സ്വാഗതവും അജ്നാസ് കളത്തിൽ നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് പി കെ ജംഷീർ, റഷീദ് പുത്തൂർ, ശിഹാബ് കളത്തിൽ, ടി കെ നിലാമുദ്ദീൻ, കെ ഉസ്മാൻ, കെ ഹാരിസ്, എം എ അജ്നാസ്, ശിഹാബ് കളത്തിങ്കൽ, ഷമീർ പതിയിൽ, ബഷീർ പുള്ളാട്ട്, ഷമീർ പുതുക്കുളം, കെ റെജിലാസ്, പി പി മജീദ്, നാസർ, സി ഉമ്മർ, പി ഷംസുദ്ദീൻ, അജ്നാസ് കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടങ്ങിയവർ നേതൃത്വം നൽകി..