കേണിച്ചിറ:
ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവസേവാശ്രമത്തിൽ
ശ്രീനാരായണ ഗുരുവിന്റെ 171–ാമത് ജയന്തി വിപുലമായി ആഘോഷിച്ചു. ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ജില്ലാതല ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.ജിഡിപിഎസ്
ജില്ലാ പ്രസിഡണ്ട് കെ. ആർ ജയരാജ് പതാക ഉയർത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് സി എൻ പവിത്രൻ അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശ് മുഖ്യാതിഥി ആയിരുന്നു. അഡ്വക്കേറ്റ് കെ പ്രമോദൻ ഗുരു ദർശനത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മഹാ ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ മാതൃസഭ സംസ്ഥാന സമിതി അംഗം സരസു നാരായണൻകുട്ടിയും ഗുരുദേവ കൃതികളെക്കുറിച്ച് ജിഡിപിഎസ് കേന്ദ്ര സമിതിയംഗം സി കെ മാധവനും സംസാരിച്ചു.ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി എൻ എൻ ചന്ദ്രബാബു, ബ്രഹ്മചാരി ശിവദാസ്,കെ. ആർ ഗോപി,പി ബി സജിനി,നിഷ രാജൻ,കെ ജി അരുൺ,കെ ആർ സദാനന്ദൻ, കെ എൻ ചന്ദ്രൻ,ശശി ഉറുമ്പിൽ ഗൂഡല്ലൂർ, ടി കെ വിശ്വംഭരൻ,ശ്രീധരൻ, സന്തോഷ് ചുള്ളിയോട്തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരു വിരചിതമായ ഹോമ മന്ത്രം ഉപയോഗിച്ചുള്ള ശാന്തി ഹവനം, വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ, ജയന്തി സമ്മേളനം,സമൂഹ സദ്യ എന്നിവ ഇതോടനുബന്ധിച്ച് നടന്നു