വാരാമ്പറ്റ:
ബപ്പനം നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇശൽ മീലാദ് നബിദിനാഘോഷപരിപാടികൾ സമാപിച്ചു.
പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അക്കാദമിക് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.
ഡോ.അജ്മൽ കെ,മമ്മൂട്ടി കെ, ഇബ്രാഹിം സഖാഫി, യു. പി അബ്ദുള്ള സഅദി, എ. ജി അബ്ദുൽ ഖാദർ സഖാഫി,സൈനുൽ ആബിദ് മുസ്സ്യർ,ബശീർ സഖാഫി,
ഉസ്മാൻ അഹ്സനി,ഹാരിസ് മുസ്ല്യാർ,
മുസ്തഫ മുസ്ല്യാർ,അഷ്റഫ് മുസ്ല്യാർ,
മൊയ്തുട്ടി മുസ്ല്യാർ,അഷ്റഫ് പൊന്നാണ്ടി,
തുടങ്ങിയവർ പ്രസംഗിച്ചു.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം