കമ്മന: എടവക ഗ്രാമപഞ്ചായത്ത് 9,10 വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സംഗമം
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു , ഐ.സി ബാലകൃഷ്ണൻ എം
എൽഎ മുഖ്യപ്രഭാഷണം നടത്തി. ജിൽസൺ തൂപ്പുംകര അധ്യക്ഷത വഹിച്ചു.പി.കെ ജയലക്ഷ്മി,അബ്ദുൽ അഷറഫ്, എം.സി സെബാസ്റ്റ്യൻ, കമ്മന മോഹനൻ,ജെൻസി ബിനോയ് എന്നിവർ സംസാരിച്ചു.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം