വൈത്തിരി: കേരളപ്പിറവി ദിനത്തിൽ വൈവിധ്യമാർന്ന പരിപാടിയുമായി വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ. ക്ലീൻ കേരള, ഗ്രീൻ കേരള പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക് പേനകൾ ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് KL 68 എന്ന പേരിൽ പേപ്പർ പേനകൾ തയ്യാറാക്കിയത്. കേരളത്തിന്റെ 68-ാം പിറന്നാളിന്റെ ഓർമ്മയ്ക്കായാണ് പേനകൾക്ക് ഇത്തരത്തിൽ ഒരു പേര് നൽകിയത്. സ്കൂൾ പ്രവൃത്തി പരിചയം അധ്യാപിക എൻ. അനിതയുടെ സഹായത്തോടെയാണ് പേപ്പർ പേനകൾ തയ്യാറാക്കിയത്. പരിപാടിയുടെ ഒന്നാം ഘട്ടം എന്ന നിലയിൽ സ്കൂൾ ഓഫീസിൽ ഇനി പേപ്പർ പേനകൾ മാത്രമേ ഉപയോഗിക്കൂ. തുടർന്ന് ഇത് ഓരോ ക്ലാസ്സിലേക്കും വ്യാപിപ്പിക്കും.
സ്കൂൾ പ്രധാനാധ്യാപിക സി.കെ. പ്രിയരഞ്ജിനി, സ്റ്റാഫ് സെക്രട്ടറി ജസീം ടി, അധ്യാപകരായ പ്രവീൺ ദാസ്, ബബിത,ശരത് റാം എന്നിവർ നേതൃത്വം നൽകി.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.