ഇ എസ് എ – ബഫർ സോൺ:കത്തോലിക്ക കോൺഗ്രസ് സമരം നടത്തി.

കൽപ്പറ്റ :ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി കേരള വനം വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിരിക്കുന്ന മാപ്പുകൾ പിൻവലിച്ച് വനമേഖലകളെ മാത്രം ഉൾപ്പെടുത്തി പുതിയ കെ എം എൽ മാപ്പ് കേന്ദ്രസർക്കാറിന് നൽകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപത വയനാട് കലക്ടറേറ്റ് മുമ്പിൽ പ്രതിഷേധ സമരം നടത്തി .വയനാട് ജില്ലയിലെ 13 ഗ്രാമങ്ങളും ഏതാനും ആദിവാസി ജനവാസ മേഖലകളും വനമേഖലയായി രേഖപ്പെടുത്തിയും 14 ഓളം ഗ്രാമങ്ങൾ ബഫർ ക സോണിൽ ഉൾപ്പെടുത്തിയും ആണ്കെ എം എൽ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. തികച്ച ജനദ്രോഹപരമായ ഈ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം .
വയനാട് ജില്ലയിലെ 13 വില്ലേജുകൾ പൂർണമായും ഇഎസ് എ യുടെ പരിധിയിലാണ്. ഈ വില്ലേജുകൾ ഫോറസ്റ്റ് വില്ലേജ് റവന്യൂ വില്ലേജ് എന്നിങ്ങനെ വിഭജിച്ച് ഫോറസ്റ്റ് വില്ലേജുകൾ മാത്രം ഉൾപ്പെടുത്തി ഇ എസ് എ മാപ്പ് തയ്യാറാക്കണം.വയനാട്ടിലെ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നങ്ങളിൽ മൂന്നു മുന്നണികളും കുറ്റകരമായ മൗനവും നിസ്സംഗതയും പാലിക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പുകളിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ കേവല രാഷ്ട്രീയ പയറ്റ് മാത്രം ചെയ്യുകയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി.
സമരം കൽപ്പറ്റ ഫെറോന വികാരി ഫാ. ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു .രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു .രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. കിഫ പി ആർ ഓ പോൾ മാത്യു മുഖ്യപ്രഭാഷണം നടത്തി.ഫാ. സെബാസ്റ്റ്യൻ ഏലം കുന്നേൽ, റെനിൽ കഴുതാടിയിൽ , സജി ഫിലിപ്പ് ,സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, ബീന കരിമാം കുന്നേൽ, ഫാ. ജെയിംസ് പുത്തൻപറമ്പിൽ,ഫാ.ബാബു മാപ്പിളശ്ശേരി ,ഫാ.ടോമി പുത്തൻപുരക്കൽ, ഫാ.ജോസ് കപ്യാരുമലയിൽ, തോമസ് പഴുക്കാല ,സുനിൽ പാലമറ്റം, ജോൺസൺ കുറ്റിക്കാട്ടിൽ,ഫാദർ വിനോദ് പാക്കാനക്കുഴി,എന്നിവർ പ്രസംഗിച്ച

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.