കാവുംമന്ദം: അറുപത്തി എട്ടാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തരിയോട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഭൂപടം ഏറെ ശ്രദ്ധേയമായി. 14 ജില്ലകളുടെ വൈവിധ്യ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഭൂപടം തയ്യാറാക്കിയത്. വയനാടിനെ കാപ്പി കൊണ്ടും ഇടുക്കിയെ ഏലം കൊണ്ടും ആലപ്പുഴയെ കയർ കൊണ്ടും മറ്റ് ജില്ലകളെ അതാത് ജില്ലകളുടെ പ്രത്യേകമായ മേഖലകൾ കൊണ്ടും അടയാളപ്പെടുത്തിയാണ് ഭൂപട നിർമ്മാണം. ജില്ലകളുടെ സവിശേഷതകൾ അടുത്ത് അറിയാൻ സഹായിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പഠന പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. പതിപ്പ് നിർമ്മാണം, ജില്ലകളുടെ മാപ്പിംഗ്, നദികൾ അടയാളപ്പെടുത്തൽ,വിനോദസഞ്ചാരകേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കൽ, ക്വിസ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെയുള്ള കേരളയാത്ര ഒരേസമയം കുട്ടികൾക്ക് ആനന്ദവും കൗതുകവും ഉണർത്തും.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







