ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നവംബര്‍ 11 ന് വൈകിട്ട് ആറ് മുതല്‍ 13 ന് വൈകിട്ട് ആറ് വരെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഡ്രൈഡേ പ്രഖ്യാപിച്ചു. ജില്ലയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവടങ്ങളില്‍ മദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ വില്‍പനയോ, വിതരണമോ പാടില്ലെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ മദ്യം ശേഖരിച്ച് വെക്കല്‍, അനധികൃത വില്‍പന എന്നിവ തടയാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.