ഓരോ വിഷയത്തിനും വിജയിക്കാൻ മിനിമം മാർക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ആദ്യ സ്‌കൂള്‍ വാർഷികപരീക്ഷ ഈ വർഷം എട്ടാംക്ലാസ് വിദ്യാർത്ഥികള്‍ക്കായി നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷം എട്ട്, ഒൻപത് ക്ലാസുകളിലും 2026-27 അദ്ധ്യയനവർഷം എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലും മിനിമം മാർക്ക് രീതി നടപ്പാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഉയർന്ന പ്രശ്നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ നിലവാരം താഴുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പരാമർശം നടത്തിയത്. നാലും മൂന്നും കൂട്ടിയാല്‍ ആറ് എന്ന് പറയുന്ന കുട്ടികളെയാണോ നമുക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധനവും പരീക്ഷയും നടത്തും. മിനിമം മാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജിതമാക്കാൻ വിദ്യാർത്ഥികളും കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ