തരിയോട് ഗ്രാമ പഞ്ചായത്തിൽ ശാന്തി നഗർ കോളനിയിലെ കണ്ണനും ഭാര്യ വിജിതയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം
കഴിയുന്നത് പൊളിഞ്ഞു വീഴാറായ താർപ്പായ വലിച്ചു കെട്ടിയ ഒരു കുടിലിൽ. ഇടുങ്ങിയ ഈ കൂരക്കുള്ളിൽ ഭയപ്പാടോടെ ദിവസം കഴിച്ചു കൂട്ടുകയാണിവർ.
മഴ പെയ്താൽ
ചോർന്നൊലിച്ച് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ഒരു നല്ല കാറ്റടിച്ചാൽ നിലം പതിക്കുന്ന തരത്തിലാണ്
ഈ കൂരയുടെ സ്ഥിതി.
ഒരു പാട് പരാതികൾ സമർപ്പിച്ചിട്ടും കനിവിൻ്റെ ഒരു നോട്ടം പോലും ഇവർക്കു നേരെ ഉണ്ടായിട്ടില്ലെന്ന് ഈ കുടുംബം പറയുന്നു.
എത്രയും വേഗത്തിൽ അധികാരികൾ ഇടപെട്ട് താമസ യോഗ്യമായ ഒരു വീട് ഉണ്ടാക്കി തരണമെന്നതാണ് ഈ കുടുംബത്തിൻ്റെ ആവശ്യം.