ഇനി മുതല്‍ രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി. സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്ത് യാത്രക്കാർക്കും അസൗകര്യവും ഉണ്ടായാല്‍ കർശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ എല്ലാ സോണുകളിലെയും ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് പിന്നാലെയാണ് റെയില്‍വേ ബോർഡിന്റെ ഉത്തരവ്. അടുത്തിടെ സമാനമായ വീഡിയോകള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാളത്തില്‍ സാധനങ്ങള്‍ വെച്ചോ ഓടുന്ന ട്രെയിനില്‍ നിന്ന് കസർത്ത് കാട്ടിയോ റീല്‍ ചെയ്ത് നൂറുകണക്കിന് റെയില്‍വേ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ഇവർ. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, ആളുകള്‍ സെല്‍ഫിയെടുക്കുന്നതും ട്രെയിനിന് വളരെ അടുത്ത് വരുന്നതും ട്രാക്കിന് അടുത്ത് പോകുന്നതും കാണാം. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ട്രെയിനിന് എത്ര ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് അറിയാതെ, വരുമ്പോഴാണ് തീവണ്ടി തട്ടി ജീവൻ നഷ്ടപ്പെടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്