വെണ്ണിയോട്: വെണ്ണിയോട് പ്രദേശത്തെ മുഴുവൻ ഭീതിയിലാക്കി വെണ്ണിയോട്
ടൗണിന് അടുത്ത് നടന്ന കളവ് കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. നിരവധി കളവ് കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പുവിനെയാണ് കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നവംബർ 22ന് പുലർച്ചെ ആണ് വെണ്ണിയോട് സ്വദേശിയായ മോയിൻ ഹാജിയുടെ വീട്ടിൽ മോഷണം നടന്നത്. മകളെ വിദേശത്തേക്ക് യാത്ര അയക്കുന്നതിന് വേണ്ടി കണ്ണൂർ എയർപോർട്ടിലേക്ക് കുടുംബസമേതം പോയ സമയത്താണ് വീടിൻ്റെ പിറകു വശം വാതിൽ പൊളിച്ച് അലമാര കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചി രുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങൾ മാനന്തവാടിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.ആരാധനാലയങ്ങളിലെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇജിലാലിനെതിരെ കേസുകൾ ഉണ്ട്.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്